പ്ലാസ്റ്റിക് ഭീകരൻ
Sunday, 21 July 2024
Monday, 15 August 2022
Tuesday, 25 December 2018
ഫസലിന്
സമ്മാനങ്ങളുമായി
കുമ്പളപ്പള്ളിയുടെ
കുട്ടി സാന്താക്ലോസ്
കുമ്പളപ്പള്ളി
എസ.കെ.ജി.എം.എ.യു.പി
സ്കൂളിലെ രണ്ടാം ക്ലാസ്
വിദ്യാര്‍ത്ഥിയും ബാനം
സ്വദേശികളായ ഇഖ്ബാല്‍-സമീറ
ദമ്പതികളുടേയും മകനാണ്
മുഹമ്മദ് ഫസല്‍ അബൂബക്കര്‍.
ക്ലാസില്‍
മറ്റു കുട്ടികളോടൊപ്പമിരുന്ന്
പഠിക്കാന്‍ ജന്മനാ വികലാംഗനായ
ഫസലിന് കഴിയില്ല.
സ്കൂളിലെ
ക്രിസ്മസ് ആഘോഷത്തിന്റെ
ഭാഗമായാണ് ഫസലിന്റെ വീട്ടിലേക്ക്
സഹപാഠികളും അധ്യാപകരും പി.ടി.എ
അംഗങ്ങളും കുട്ടി സാന്താക്ലോസിനോടൊപ്പം
സമ്മാനങ്ങളുമായി ഫസലിന്റെ
വീട്ടില്‍എത്തിയത്.
തന്റെ
സഹപാഠികളേയും അധ്യാപകരേയും
രക്ഷിതാക്കളേയും കണ്ട
ആഹ്ലാദത്തില്‍ മതിമറന്ന്
ഫസല്‍ തന്റെ കട്ടിലില്‍ തന്നെ
കുട്ടികളുമായി രണ്ട് മണിക്കൂറോളം
കളിചിരികളിലേര്‍പ്പെട്ടു.
ക്ലാസില്‍
വന്ന് പഠിക്കുവാന്‍
ബുദ്ധിമുട്ടായതിനാല്‍
ഐ.ഇ.ഡി.സി
റിസോഴ്സ് അധ്യാപിക ശ്രീമതി.
ഷേര്‍ളി
സിറിയക് ബുധനാഴ്ചകളില്‍
ബാനത്തുള്ള വീട്ടിലെത്തിയാണ്
ഫസലിന് ഹോം
ബേസ്ഡ് ട്യൂഷന്‍ നല്‍കുന്നത്.
ബേസ്ഡ് ട്യൂഷന്‍ നല്‍കുന്നത്.
പ്രധാനാധ്യാപകന്‍
ശ്രി.ജോളി
ജോര്‍ജ്.കെ,
പി.ടി.എ
പ്രസിഡന്റ് ശ്രി.എം.ചന്ദ്രന്‍,
എം.പി.ടി.എ
പ്രസിഡന്റ് ശ്രീമതി.ഉഷാരാജു
ക്ലാസ് അധ്യാപകന്‍ ശ്രി.റാഫി
വിന്‍സെന്റ്,
അധ്യാപകരായ
ശ്രീമതി.ജയ്സിക്കുട്ടി
ജയിംസ്,
ശ്രി.പുരുഷോത്തമന്‍
വി.എന്‍,ശ്രി
ബൈജു.കെ.പി,ശ്രി
ഭാഗ്യേഷ്.കെ,
പി.ടി.എ
അംഗങ്ങളായ ശ്രി.പവിത്രന്‍,
ശ്രി.സുരേന്ദ്രന്‍,
ശ്രി.ഗിരീഷ്
വി,കെ
എന്നിവര്‍ ഫസലിനും കുടുംബത്തിനും
ആശംസകള്‍ നേര്‍ന്നു.
Subscribe to:
Posts (Atom)