സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

ACTIVITIES

ഉത്തരങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും
           ആവണി എഷ്യാനെറ്റിലേക്ക്


SELL ME THE ANSWER എന്ന ജനപ്രിയ പരിപാടിയിലേക്ക് സ്കൂള്‍ തെരഞ്ഞെടുക്കുകയും എറണാകുളത്ത് വെച്ച് നടന്ന audition -ല്‍  പങ്കെടുത്ത്  പരിപാടിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ
ആവണി പവിത്രന് ആശംസകള്‍

ഉത്തരങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും
           ആവണി എഷ്യാനെറ്റിലേക്ക്


SELL ME THE ANSWER എന്ന ജനപ്രിയ പരിപാടിയിലേക്ക് സ്കൂള്‍ തെരഞ്ഞെടുക്കുകയും എറണാകുളത്ത് വെച്ച് നടന്ന audition -ല്‍  പങ്കെടുത്ത്  പരിപാടിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ
ആവണി പവിത്രന് ആശംസകള്‍

കിങ്ങിണി പരിപാടി 
https://drive.google.com/file/d/0B6jzj7l4nKyRTWZPaGE0UjN0djQ/view?usp=sharing
    ആരോഗ്യത്തിന്റെ നല്ലപാഠം 
കരിന്തളം PHC യിലെ ഡോ. ദാമോദരന്‍ രോഗികളെ പരിശോധിക്കുന്നു
സ്കൂള്‍ നല്ലപാഠം ക്ലബ്ബ് , PTA , കരിന്തളം PHC എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്രോഗപരിശോധനാ ക്യാമ്പില്‍ എഴുപത്തിനാലോളം രോഗികള്‍ പങ്കെടുത്തു. പരിശോധനയ്ക്ക് ശേഷം സൗജന്യമായി മരുന്നുവിതരണവും നടന്നു.




മലയാള മനോരമ വാര്‍ത്തയാക്കിയ
 കുടനിര്‍മാണത്തിന്റെ നല്ലപാഠം

69-ാം സ്വാതന്ത്ര്യ ദിനാഘോഷചടങ്ങില്‍ നിന്ന്
സ്കൂള്‍ അസംബ്ലി
പ്രതിജ്ഞ

സദസ്സ്
പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ. ടോമി പ്ലാച്ചേരി ഉദ്ഘാടനം ചെയ്യുന്നു
പോളിസി വിതരണം - വാര്‍ഡ് മെമ്പര്‍ അഡ്വ. കെ.കെ. നാരായണന്‍
ആശംസ - MPTA പ്രസിഡന്റ് ശ്രീജ ആറളം
നന്ദി - ശ്രീമതി എല്‍സി ടീച്ചര്‍
നന്മയുടെ  നല്ല പാഠം
സമ്പൂര്‍ണ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി ഈ വര്‍ഷം നല്ലപാഠം ക്ലബ്ബ് പ്രവര്‍ത്തകര്‍ ​ഏറ്റെടുത്തു. കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതി സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ദേയമായതിനെത്തുടര്‍ന്നാണ് നല്ലപാഠം പ്രവര്‍ത്തകര്‍ ഈവര്‍ഷം പരിപാടി ഏറ്റെടുത്തത്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ടോമി പ്ലാച്ചേരി സമ്പൂര്‍ണ അപകടഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പ്രഖ്യാപനം നടത്തി
സമ്പൂര്‍ണ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പ്രഖ്യാപനത്തിനുശേഷം പോളിസി വാര്‍ഡ് മെമ്പര്‍ ശ്രീ.കെ.കെ.നാരായണന്‍ സ്കൂള്‍ ലീഡര്‍ക്ക്  നല്‍കുന്നു.

ട്രിപ്പിള്‍ വിജയത്തിന്റെ 
മധുരവുമായി
              കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കബ്ബ് ,സ്കൗട്ട് , ഗൈഡ് എന്നീ മൂന്ന് വിഭാഗങ്ങളിലും മികച്ച ട്രൂപ്പുകളായി കുമ്പളപ്പള്ളി SKGM AUP സ്കൂളിനെ തെരഞ്ഞെടുത്തു.
 





അഗ്നിച്ചിറകുകളുടെ നായകന് 
ആദരാഞ്ജലികള്‍
* ഡോ. .പി.ജെ. അബ്ദുല്‍ കലാം അന്തരിച്ചു
*
അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്
*
..എം. ഷില്ലോങ്ങില്‍ പ്രസംഗിക്കവെ കുഴഞ്ഞുവീണു
*
മരണം രാത്രി ഒമ്പതുമണിയോടെ ആസ്പത്രിയില്‍

കൂടുതല്‍ വായനയ്ക്കായ് CLICK HERE


 മുന്‍രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറക് നല്‍കിയ ശാസ്ത്രജ്ഞനുമായ ഡോ. .പി.ജെ. അബ്ദുല്‍ കലാം (84) ഇനി ജ്വലിക്കുന്ന ഓര്‍മ. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ..എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 2002-മുതല്‍ 2007 വരെ രാജ്യത്തിന്റെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു.

.പി.ജെ. അബ്ദുല്‍ കലാം

ജനനം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരം
മുഴുവന്‍ പേര്: അവുല്‍ പക്കീര്‍ ജയ്‌നുലബ്ദീന്‍ അബ്ദുല്‍കലാം
പിതാവ്: ജൈനുലബിദ്ദീന്‍
മാതാവ്: ആഷ്യമ്മ
വിദ്യാഭ്യാസം: മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തിലും
മദ്രാസ് ഐ..ടി.യില്‍ നിന്ന് ബഹിരാകാശ എന്‍ജിനിയറങ്ങിലും ബിരുദം

മിസൈല്‍മാന്‍

* 1960-ല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി..യില്‍ ശാസ്ത്രജ്ഞനായി തുടക്കം
* തുടക്കം കരസേനയ്ക്കുവേണ്ടി ഹെലികോപ്ടറുകള്‍ രൂപകല്‍പന ചെയ്തുകൊണ്ട്
* 1965-ല്‍ റോക്കറ്റുകളുടെ രൂപകല്പന തുടങ്ങി
* 1969-ല്‍ ഐ.എസ്.ആര്‍..യിലേക്കുള്ള സ്ഥലംമാറ്റം വഴിത്തിരിവ്
* ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണപേടകം എസ്.എല്‍.വി. മൂന്നിന്റെ പ്രോജക്ട് ഡയറക്ടര്‍
* 1980 ജൂലായില്‍ രോഹിണി എന്ന കൃത്രിമഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് കലാമും എസ്.എല്‍.വി. മൂന്നും ചരിത്രത്തില്‍
*1970 മുതല്‍ 90 വരെ പി.എസ്.എല്‍.വി.യുടെ രൂപകല്പനയില്‍ നേതൃത്വം
* അഗ്നി, പൃഥ്വി തുടങ്ങിയ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു
* 1990-കളില്‍ രാജ്യത്തെ മിസൈല്‍വികസന പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തു
* 1992-99 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്. ഡി.ആര്‍.ഡി.ഒയുടെ സെക്രട്ടറി
* 1999-ല്‍ പൊഖ്‌റാന്‍ ആണവപരീക്ഷണം നടന്നപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചു

ജനകീയനായ രാഷ്ട്രത്തലവന്‍

* 2002-ജൂലായ് 19ന് കെ.ആര്‍. നാരായണന്റെ പിന്‍ഗാമിയായി രാഷ്ട്രപതി
* ബി.ജെ.പി. നേതൃത്വംനല്‍കിയ എന്‍.ഡി.. സഖ്യത്തിന്റേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയായിരുന്നു കലാമിന്റെ വിജയം
* കലാമിന് 89.58 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷം നിര്‍ത്തിയ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ലഭിച്ചത് പത്തുശതമാനത്തോളം വോട്ട് മാത്രം

എന്നും ജനങ്ങള്‍ക്കിടയില്‍

* 2007-ല്‍ രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞ ശേഷവും ക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സക്രിയം
* അഹമ്മദാബാദ്, ഷില്ലോങ്, ഇന്‍ഡോര്‍ ഐ..എമ്മുകളിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും അധ്യാപകന്‍
* തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ചാന്‍സലറും ആയിരുന്നു.

പുരസ്‌കാരങ്ങള്‍, ബഹുമതികള്‍

1997-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന. പത്മഭൂഷണ്‍(1981), പത്മവിഭൂഷണ്‍( 1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധിപുരസ്‌കാരം (1997), വീര്‍ സവര്‍ക്കര്‍, രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ വോണ്‍ കാര്‍മല്‍ വിങ്‌സ് പുരസ്‌കാരം. വിദേശത്തുനിന്നുള്‍പ്പെടെ 40 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു. ആത്മകഥയായ 'അഗ്നിച്ചിറകുകള്‍' അടക്കം പത്ത് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'അഗ്നിച്ചിറകുകള്‍' 1999-ല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു.

ഏഴ് ദിവസത്തെ ദുഃഖാചരണം

കലാമിന്റെ വിയോഗത്തില്‍ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ തലമുറകളുടേയും വഴികാട്ടിയായിരുന്നു കലാമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുശോചിച്ചു



















ജനാധിപത്യത്തെ അറിയാന്‍
 സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
     കുട്ടികളില്‍ ആവേശവും ആഹ്ലാദവും നിറച്ച് സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്. അഞ്ചാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തെരഞ്ഞടുപ്പ് നടന്നത്. യഥാര്‍ഥതെരഞ്ഞടുപ്പ് പ്രക്രിയയുടെ എല്ലാ നിയമങ്ങളും ഘട്ടങ്ങളും അതേപടി പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. PTA പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു ഫലപ്രഖ്യാപനം.

വോട്ട് ചെയ്യുന്നു
വോട്ട് ചെയ്യുന്നതിനായുള്ള ക്യു
വോട്ട് തരം തിരിക്കുന്നു


ഫലപ്രഖ്യാപനം

നെല്‍ക്കൃഷിയെ അറിയാന്‍
അരിയുണ്ടാകുന്നതെങ്ങനെയെന്നറിയാന്‍ കുട്ടികള്‍ അധ്യാപകരോടൊപ്പം കൃഷിസ്ഥലം സന്ദര്‍ശിച്ചു.








അഭിനന്ദനങ്ങള്‍
ത്രിമൂര്‍ത്തികള്‍ നവോദയയിലേക്ക്


2015-16 വര്‍ഷത്തെ നവോദയ വിദ്യാലയ പ്രവേശനത്തിന് അര്‍ഹത നേടിയ ചിന്‍മയ് സുരേഷ്, വിവേക് എം.എസ്, അഭിജിത്ത്.ബി

 2015-16 ന്റെ ആദ്യ താരങ്ങള്‍
സംസ്ഥാന കബ്ബ് ചതുര്‍ത്ഥചരണ്‍ ബാഡ്ജ് വിജയികള്‍
ചുണക്കുട്ടികളില്‍  മുകളില്‍ ഇടത്തുനിന്ന്  അക്ഷയ്.ടി , ഗൗതം.പി താഴെ ഇടത്തുനിന്ന്       ചേതസ് ചന്ദ്രന്‍ ,ആനന്ദ്.കെ, അര്‍ജുന്‍.കെ.എസ്




സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത 5 പേരും ബാഡ്ജ് കരസ്ഥമാക്കി SKGM കുമ്പളപ്പള്ളിയുടെ അഭിമാന താരങ്ങള്‍
ബഡ്ഡിങ്ങിനെ അറിയാന്‍
ഏഴാം ക്ലാസിലെ ശാസ്ത്രപഠനത്തോടനുബന്ധിച്ച് കുട്ടികള്‍ ബഡ്ഡിങ്ങ് പരിശീലനത്തിനായി റബ്ബര്‍ നഴ്സറി സന്ദര്‍ശിച്ചു.
കര്‍ഷകരായ ബാബു , എന്നിവര്‍ കുട്ടികള്‍ക്ക് ബഡ്ഡിങ്ങില്‍ പരിശീലനം നല്‍കി. ശ്രീമതി ബേബി ടീച്ചര്‍, ശ്രീ.ഹരിദാസന്‍മാസ്റ്റര്‍ എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.





 



 















അഭിനന്ദനങ്ങള്‍
വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന
വായനാക്വിസ് മത്സര വിജയികള്‍
  1. ടീം VII B 1. ആവണി പവിത്രന്‍
                                     2. ആദിത്യ.കെ.എസ്
                                     3. അശ്വിന്‍ എം.പി
                                    4. ലാവണ്യ.ടി.വി
  2. ടീം VI A   1. വിവേക് എം.എസ്
                                      2. അതുല്യ.ടി
                                      3. വിഷ്ണു.വി.കെ
    ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക







വായനാ വാരാചരണം
വായിച്ചു വളരുക .. ചിന്തിച്ച് വിവേകം നേടുക
    മലയാളത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ ശില്പി ശ്രീ. പി.എന്‍ പണിക്കര്‍ ചരമദിനത്തേടനുബന്ധിച്ച് വായനാവാരാചരണത്തിന്  തുടക്കമായി. പുസ്തകപ്രദര്‍ശനം , വായനാമത്സരം , പ്രശ്നോത്തരി എന്നിങ്ങനെ വിവിധപരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. വായനാവാരാചരണത്തിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ഹെഡ്‌മാസ്റ്റര്‍ ശ്രീ. വി,എസ് തങ്കച്ചന്‍ നിര്‍വ്വഹിച്ചു. ശ്രീമതി എല്‍സി ടീച്ചര്‍ ,ശ്രീ.ഹരിദാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 





























ഭൂമിക്ക് ഒരു വൃക്ഷം സമ്മാനം
               ജൂണ്‍ 5 പരിസ്ഥിതി ദിനം - സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ. സ്കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടു. അതോടൊപ്പം ഓരോരുത്തര്‍ക്കും വീട്ടില്‍ നടുവാനുള്ള തൈകളുടെ വിതരണവും നടന്നു. പരിസ്ഥിതിദിന ചിത്രരചനാമത്സരവും ഉണ്ടായിരുന്നു.
ഭൂമിക്ക് തണലേകാന്‍

















ഉത്സവമാക്കിയ പ്രവേശനം
ജൂണ്‍ 1 - ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം നമ്മുടെ സ്കൂളില്‍ വെച്ച് നടന്നു.വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ഉത്സവം ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ ചടങ്ങുകളുടെ ദൃശ്യങ്ങളിലൂടെ







































ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം 2015-16 കുമ്പളപ്പള്ള് SKGM AUP സ്കൂളില്‍ 01-06-2015 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

അനുമോദനസമ്മേളനം
സംസ്ഥാന മേളയിലുള്‍പ്പടെ വിവിധ മത്സരങ്ങളില്‍ വിജയികളായിട്ടുള്ള കുട്ടികളെ അനുമോദിച്ചു.  ശ്രീ. പി. കരുണാകരന്‍ എം.പി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് , മെഡലുകള്‍ എന്നിവ നല്‍കി ആദരിച്ചു.അഡ്വ. കെ.കെ. നാരായണന്‍, മാനേജര്‍ ശ്രീ.കെ.വിശ്വനാഥന്‍ , ബി.പി.ഒ ശ്രീ. പി.കെ സണ്ണിമാസ്റ്റര്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി.സി.കെ. ശോഭന ടീച്ചര്‍ , പി.ടി.എ പ്രസിഡന്റ് ശ്രീ. എം.ചന്ദ്രന്‍ , വി.എസ്.തങ്കച്ചന്‍ മാസ്റ്റര്‍ , സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോളി ജോര്‍ജ്എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു
ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്

കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ ക്ലിക്ക് ചെയ്യൂ











 
ഞങ്ങളുമുണ്ട്

സാക്ഷരം വിജയപ്രഖ്യാപനം
               സാക്ഷരം വിജയപ്രഖ്യാപനം ചിറ്റാരിക്കാല്‍ ബി.പി.ഒ പി.കെ.സണ്ണി സാര്‍ നടത്തി.അതോടൊപ്പം സാക്ഷരം കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക ബി.പി.ഒ പി.കെ.സണ്ണി സാര്‍ സ്കൂള്‍ ലീഡര്‍ ആരതിക്ക് നല്‍കി പ്രകാശനം ചെയ്തു.

കബ്ബ് കുട്ടികള്‍ പരിശീലനത്തില്‍
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച കബ്ബ് യൂണിറ്റെന്ന സ്ഥാനം ഈ വര്‍ഷവും നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് സ്കൂള്‍ കബ്ബ് യൂണിറ്റ്.
പരിശീലനപരിപാടിയില്‍നിന്ന്. 




























മെട്രിക്‌മേള ദൃശ്യങ്ങള്‍
കുട്ടിക‌ള്‍ നിര്‍മ്മിച്ച ക്ലോക്കുകള്‍


ഓരോ കുട്ടിക്കും ഓരോ ക്ലോക്ക്


സാക്ഷരം - സംമ്പൂര്‍ണതയിലേക്ക്
  51 ദിവസം നീണ്ട സാക്ഷരം പരിപാടിയുടെ അവസാനഘട്ട മൂല്യനിര്‍ണയവും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഇന്ന്  ( 28-11-2014 )നടന്നു.





മെട്രിക്‌മേള ദൃശ്യങ്ങള്‍
കുട്ടിക‌ള്‍ നിര്‍മ്മിച്ച ക്ലോക്കുകള്‍




ഭാരത് സ്കൗട്സ് & ഗൈഡ്സ് 
കാഞ്ഞങ്ങാട് ജില്ലാ കബ്ബ് ബുള്‍ ബുള്‍ ഉത്സവം
       ഭാരത് സ്കൗട്സ് & ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ കബ്ബ് ബുള്‍ ബുള്‍ ഉത്സവം 2014 നവംബര്‍ 1,2 തീയ്യതികളില്‍ GWUPS ചെറുവത്തൂരില്‍ വെച്ച് നടന്നു. SKGMAUP സ്കൂളിലെ  ശ്രീഷ്ണവ്.ടി.ആര്‍, ഗൗതം.പി, അര്‍ജുന്‍ കെ എസ് , അക്ഷയ്.ടി , ചേതസ് ചന്ദ്രന്‍ , ആനന്ദ്.കെ എന്നീ 6 കുട്ടികള്‍ പങ്കെടുത്തു. കബ്ബ്  വിഭാഗം ക്വിസ് മത്സരത്തില്‍ ശ്രീഷ്ണവ്.ടി.ആര്‍, ഗൗതം.പി എന്നീ കുട്ടികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ക്യാമ്പ് ദൃശ്യങ്ങള്‍
സര്‍വ്വ മത പ്രാര്‍ഥന

ശ്രീഷ്ണവ് ടി ആര്‍ സാഹസിക പരിശീലനത്തില്‍



കബ്ബ് ഗ്രീറ്റിംഗ്

അമ്പെയ്‌ത്തില്‍ അക്ഷയിയും ഗൗതവും


അര്‍ജുന്‍ ബലൂണ്‍ പൊട്ടിക്കുന്നു

ചേതസ് ചന്ദ്രന്‍


ബ്ലൈന്റ് വാക്കിംങ്


ബക്കറ്റ് & കോയിന്‍ കളി


water on head




ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം പ്രവൃത്തിപരിചയമേളയില്‍ കുമ്പളപ്പള്ളി SKGM AUP സ്കൂളിന് വീണ്ടും ചരിത്ര വിജയം
 ഒരു സ്കൂളിന് പങ്കെടുക്കാവുന്ന 10 ഇനങ്ങളില്‍ യു.പി വിഭാഗത്തില്‍ പത്തിലും A ഗ്രേഡും(8 ഒന്നാം സ്ഥാനം 2 രണ്ടാം സ്ഥാനം )എല്‍. പി. വിഭാഗത്തില്‍ 9 A ഗ്രേഡും (6 ന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും )കരസ്ഥമാക്കിയ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. യു.പി വിഭാഗത്തില്‍ 10 കുട്ടികളും എല്‍. പി. വിഭാഗത്തില്‍  8 കുട്ടികളും ചിറ്റാരിക്കാല്‍ ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. ഫോട്ടോകള്‍ക്ക്  READ MORE-ല്‍ ക്ലിക്ക് ചെയ്യുക.

യു.പി വിഭാഗം

ABHIN MADHAVAN - COCONUT SHELL PRODUCT - FIRST A GRADE


ARATHI KRISHNA .K - CLAY MODELING -FIRST A GRADE
AVANI PAVITHRAN - PUPPETRY - FIRST A GRADE
CHIPPY CHANDRAN - WASTE MATERIAL PRODUCTS - FIRST A GRAD
LAVANYA T V - CARD CHARTS STRAW BOARD PRODUCTS - FIRST A GRADE
ROHITHA .P.S -AGARBATHI MAKING FIRST A GRADE
SARATHKUMAR P - ELECTRICAL WIRING - FIRST A GRADE
VARSHA K - THREAD PATTERN  FIRST A GRADE
ARATHI K-STUFFED TOYS SECOND A GRADE
SARUNRAJ - WRITNING CHALK MAKING SECOND A GRADE
എല്‍.പി വിഭാഗം


ANIL CHANDRAN - COCONUT SHELL PRODUCTS - FIRST A GRADE


ANN THERESA KURIAN - STUFFED TOYS - FIRST A GRADE

ARCHANA PUSHPAN -AGARBATHI MAKING - FIRST A GRADE
AKSHAY. T COIR DOOR MATS - SECON A GRADE
SANGEETH CHANDRAN - THREAD PATTERN FIRST A GRADE

MARIYA THOMAS - PUPPETRY -  FIRST A GRADE
ANITTA MATHEW - WASTE MATERIAL PRODUCTS - B GRADE

ANJANA ROSE MONCY - METAL ENGRAVING - B GRADE




SIVANANDANA .T.V - CARD STRAW BOARD PRODUCTS - FIRST A GRADE
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്

        വിദ്യാരംഭവും ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനവും     
             കുമ്പളപ്പള്ളി എസ്.കെ.ജിഎം. എ.യു.പി സ്കൂളിലെ പി.ടി .എ യുടെ  നേതൃത്വത്തില്‍ അക്ഷരമുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുട്ടികള്‍ക്ക്  03-09-2014 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ ശ്രീ. രാധാകൃഷ്ണന്‍ നരിക്കോട് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്നു.  
           അതിനുശേഷം ഭാരത് സ്കൗട്ട്സ് &ഗൈഡ്സ്  പ്രീ പ്രൈമറി വിഭാഗമായ ബണ്ണീസ് യൂണിറ്റിന്റെ ഉദ്ഘാടനം  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി . സി.ജാനകി ടീച്ചര്‍  നിര്‍വ്വഹിക്കുന്നു     
           



 ഇന്നത്തെ പാല്‍ പായസമാക്കി. 

(23-09-2014)

       പാല്‍ കുടിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസമായി പാല്‍പ്പായസം.


 

 പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം

ശ്രീമതി.കെ ശാരദടീച്ചറുടെ നിര്യാണത്തെ ത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം കേള്‍പ്പിക്കാന്‍ കഴിയാതെപോയിരുന്നു. പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം റിക്കാര്‍ഡ് ചെയ്തത് 16-09-2014 ചൊവ്വാഴ്ച്ച 3 മണി മുതല്‍ സന്ദേശം കുട്ടികളെ കേള്‍പ്പിച്ചു.


 ഓണാഘോഷം


             ശ്രീമതി.കെ ശാരദടീച്ചറുടെ നിര്യാണത്തെ ത്തുടര്‍ന്ന് നടത്താന്‍ കഴിയാതെ പോയ ഓണാഘോഷം 16-09-14 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ നടന്നു. ഓണക്കളികളും ഓണപ്പാട്ടുകളും കുട്ടികള്‍ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു.






2014 ലെ  അത്‌ലറ്റിക്‌സ് സെലക്ഷന്‍ നടന്നു. ശ്രീ. ജോസഫ്.വി.ജെ, ശ്രീ.ഭാഗ്യേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.



ശ്രീമതി.കെ ശാരദടീച്ചറുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കാതെ പോയ ബ്ലോഗ് ഉദ്ഘാടനം 16-09-2014 ചൊവ്വാഴ്ച്ച 11 മണിക്ക്  ചിറ്റാരിക്കാല്‍ ബി.പി.ഒ ശ്രീ.പി.കെ സണ്ണി ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് ശ്രീമതി.സി.കെ.ശോഭന അധ്യക്ഷത വഹിച്ചു. ശ്രീ. വി.ജെ. ജോസഫ് നന്ദി പറഞ്ഞു.ബ്ലോഗ് ഇന്‍ ചാര്‍ജ് ശ്രീ. ജോളി ജോര്‍ജ് ബ്ലോഗ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിചയപ്പെടുത്തി.

ഉദ്ഘാടനം -ചിറ്റാരിക്കാല്‍ ബി.പി.ഒ ശ്രീ.പി.കെ സണ്ണി





സാക്ഷരം 2014 പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പ്  ചിറ്റാരിക്കാല്‍ BPO ശ്രീ.സണ്ണി.പി.കെ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് ശ്രീമതി.സി.കെ.ശോഭന അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക്  സണ്ണി മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീ.ഹരിദാസന്‍ മാസ്റ്റര്‍ നന്ദി അറിയിച്ചു.
ഉദ്ഘാടനം - ശ്രീ.സണ്ണി.പി.കെ (  ബി.പി.ഒ )




അധ്യക്ഷ - ശ്രീമതി.സി.കെ.ശോഭന



നന്ദി : ശ്രീ. ഹരിദാസന്‍ ആര്‍.കെ

പ്രവൃത്തിപരിചയദിനം -2014 
          പ്രവൃത്തിപരിചയദിനാഘോഷം ഹെഡ്‌മിസ്ട്രസ് ശ്രീമതി.സി.കെ ശോഭന ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രയിനര്‍ ശ്രീ.അലോഷ്യസ് ജോര്‍ജ് വിശിഷ്ടാതിഥിയയായിരുന്നു. കുട്ടികള്‍ക്ക് പ്രവൃത്തിപരിചയ ഇനങ്ങളില്‍ മത്സരം നടന്നു. ചോക്ക് നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മാണം എന്നീ ഇനങ്ങളില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ നടന്നു. നിര്‍മാണ വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.  



















പത്ത് നാള്‍ പിന്നിട്ട് സാക്ഷരം‌

10 ദിവസത്തെ പഠനത്തിന്റെ വിലയിരുത്തല്‍ നടന്നു.കുട്ടികള്‍ ആഹ്ലാദത്തിലായിരുന്നു.










ഗണിത ശാസ്ത്ര ക്വിസ് മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

UP SECTION

വൈഷ്ണവ്.കെ.പി  VII.B


ആരതി.കെ VII.B

 LP SECTION

ഫാത്തിമ. എം  IV B


ശിവദാരാജു IV B

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ക്വിസ് മത്സരത്തില്‍ യു.പി വിഭാഗത്തില്‍ 64 കുട്ടികളും എല്‍.പി വിഭാഗത്തില്‍ 47 കുട്ടികളും പങ്കെടുത്തു.

 യു.പി വിഭാഗം വിജയികള്‍

അഭിന രാജന്‍ VII. B

  

ആരതി.കെ    VII. B 

         എല്‍.പി വിഭാഗം വിജയികള്‍

ചേതസ് ചന്ദ്രന്‍ III B

ഫാത്തിമ. എം   IV B

                      

 

സ്വാതന്ത്ര്യ ദിനാഘോഷം - പൊതുസമ്മേളനം

സ്വാഗതം - സി.കെ .ശോഭന(ഹെഡ്‌മിസ്ട്രസ്)

                                            

  അധ്യക്ഷന്‍ - അഡ്വ. കെ,കെ,നാരായണന്‍ (വാര്‍ഡ് മെമ്പര്‍)

ഉദ്ഘാടനം - ശ്രീ.കെ,വി.മധുസൂധനന്‍ (Rtd.IG,CRPF)

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയീലെ മോഡല്‍ സ്കൗട്ട് ,ഗൈഡ് , കബ്ബ് 

യൂണിറ്റുകളായിതെരഞ്ഞെടുക്കപ്പെട്ടതിനുള്ള ഉപഹാരം ഏറ്റുവാങ്ങുന്നു



ആശംസകള്‍ - ശ്രീ. ചന്ദ്രന്‍ , പി,ടി.എ പ്രസിഡന്റ്

ക്വിസ് മത്സര വിജയികല്‍ക്ക് സമ്മാന വിതരണം -

 ശ്രീ. ചന്ദ്രന്‍ , പി,ടി.എ പ്രസിഡന്റ്



ആശംസകള്‍ - ശ്രീമതി.ബേബി.കെ. എം. പി,ടി.എ പ്രസിഡന്റ്

നന്ദി - ശ്രീ. ജോളി ജോര്‍ജ്.കെ, സ്റ്റാഫ് സെക്രട്ടറി

 

പായസ വിതരണം




അഭിമാന നേട്ടം

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല - മോഡല്‍  യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടഎസ്.കെ.ജി.എം സ്കൗട്ട്  , ഗൈഡ് , കബ്ബ്  യൂണിറ്റുകള്‍


സ്കൗട്ട്


ഗൈഡ്

സ്വാതന്ത്ര്യദിനസമ്മാനസമ്മാനമായി - അപകട ഇന്‍ഷുറന്‍സ് പരിരക്ഷ

               സ്കൂളിലെ 534 കുട്ടികളെയും PTA , ന്യൂ ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കി.


 ആയിരങ്ങളെ സാക്ഷികളാക്കി റിട്ട. ഐ.ജി, സി.ആര്‍.പി.എഫ്,  ശ്രീ. മധുസൂധനന്‍.കെ.വി അവര്‍കളില്‍നിന്നും

ന്യൂ ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനി ഡവലപ്പ്മെന്റ് മാനേജരുടെ സാന്നിധ്യത്തില്‍

ഹെഡ്‌മിസ്ട്രസ് ശ്രീമതി. സി.കെ.ശോഭന പോളിസി ഏറ്റുവാങ്ങി.

സംസ്ഥാന ചതുര്‍ത്ഥചരണ്‍ ബാഡ്ജ് കരസ്ഥമാക്കിയ കൊച്ചുമീടുക്കന്മാര്‍. രാജ്യപുരസ്കാറ്ന് സമാനമായ ഈ നേട്ടം കൈവരിച്ച് ചിറ്റാരിക്കാല്‍ ഉപജില്ലയുടെ അഭിമാനമായ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍



പി.ടി.എ വാര്‍ഷിക ജനറല്‍ബോഡി യോഗം
സ്കൂള്‍ പി.ടി.എ വാര്‍ഷിക ജനറല്‍ബോഡി യോഗം 11-07-2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേര്‍ന്നു. 
144 രക്ഷിതാക്കള്‍ പങ്കടുത്തു.
സംസഥാന കബ്ബ് ചതുര്‍ത്ഥചരണ്‍ അവാര്‍ഡ് വിജയികള്‍ക്ക് മാനേജര്‍ കെ.വിശ്വനാഥന്‍ ഉപഹാരം നല്‍കി.
മാനേജര്‍ കെ.വിശ്വനാഥന്‍ വക ക്യാഷ് അവാര്‍ഡ് എം.ചന്ദ്രന്‍ നല്‍കി.
2014-15 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു