സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

ABOUT US

എസ്.കെ.ജി.എം. .യു.പി.സ്കൂള്‍ കുമ്പളപ്പള്ളി
മലയാളം & ഇംഗ്ലീഷ് മീഡിയം 
--------------------------------------------------------------------------------- 
ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 534 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
ഈ സ്കൂളിലേക്ക് പ്രവേശനം നേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതിന്റെ പിന്നിലെ രഹസ്യം പത്രപ്പരസ്യങ്ങളോ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോ അല്ല. മാധ്യമങ്ങളില്‍ പേരെടുക്കുന്നതിനുവേണ്ടിമാത്രം ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. സ്കൂളിനേയും സ്കൂള്‍ പ്രവര്‍ത്തനങ്ങളേയും കുറിച്ച് സ്വന്തം കുട്ടികളിലൂടെ മനസിലാക്കിയ രക്ഷിതാക്കളാണ് ഈ സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണം.ഞങ്ങളുടെ പരസ്യവും ഇവര്‍ തന്നെയാണ്. ഇവരുടെ പ്രതീക്ഷകള്‍ക്ക് ഒരു കോട്ടവും വരുത്താതെ ഞങ്ങളുടെ കഴിവുകള്‍ പൂര്‍ണമായി കുട്ടികള്‍ക്കുവേണ്ടി വിനിയോഗിക്കുന്നു എന്നതാണ് സ്കൂളിന്റെ വിജയരഹസ്യം
Address : SKGM AUP SCHOOL KUMBALAPPALLY,
                        PERIYANGANM POST.
                        NEELESWARAM,
                        KASARAGOD – 671314
                        Ph : 0467 2235 458
                        email : skgmaup@gmail.com.
                        Blog : www.12432skgmaup.blogspot.in

SKGM-ന്റെ സാരഥികള്‍

Team SKGM 2022