സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 27 July 2014

             ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ നടപടി

                 സംസ്ഥാനത്തെ ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് കുടിശികയുള്ള ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതനുസരിച്ച് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളം നല്‍കാനുള്ള തുക എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും  കൈമാറിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടച്ചുപൂട്ടല്‍ ഭീഷണയിലായിരുന്ന ബദല്‍ സ്‌കൂളുകളെ നിലനിര്‍ത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനം എടുത്തത് ഈ സര്‍ക്കാര്‍ ആണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന മൂന്നൂറ്റി അറുപതോളം ബദല്‍ വിദ്യാലയങ്ങളാണ് ഇങ്ങനെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ആകാന്‍ പോകുന്നത്. ആദ്യഘട്ടത്തില്‍ 111 ബദല്‍ വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് ബദല്‍ വിദ്യാലയങ്ങള്‍ ഈവര്‍ഷം തന്നെ പ്രൈമറി സ്‌കൂളുകളാക്കി ഉയര്‍ത്തുന്നതിനായി 2.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്

No comments:

Post a Comment