ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന് കടുമേനി സെന്റ് മേരിസ് ഹൈസ്കൂളില്‍ വര്‍ണ്ണാഭമായ തുടക്കം.രാവിലെ 10 മണിക്ക് ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജാനകി സി. പതാക ഉയര്‍ത്തി.ഇന്ന് ഐ.ടി മേളയിലെ വിവിധ മത്സര ഇനങ്ങള്‍ കടുമേനി എസ്.എന്‍.ഡി. പി എ യു.പി. സ്കൂളിലും ഗണിതമേളയിലെ മുഴുവന്‍ മത്സര ഇനങ്ങളും സാമൂഹ്യശാസ്ത്രമേളയിലെ പ്രാദേശിക ചരിത്രരചന,ക്വിസ് എന്നീ മത്സര ഇനങ്ങളും കടുമേനി സെന്റ് മേരിസ് ഹൈസ്കൂളിലുമാണ് നടത്തപ്പെടുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ സജീവമായി രംഗത്തുണ്ട്.


No comments:
Post a Comment