സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Monday 19 January 2015

റണ്‍ കേരള റണ്‍
ഞങ്ങളും പങ്കാളികളായി
   റണ്‍ കേരള റണ്‍ പരിപാടിയില്‍ കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിലെ  സ്കൗട്ട് ഗൈഡ്, കബ്ബ്  യൂണിറ്റിനോടൊപ്പം ജേഴ്സി ധരിച്ച് മുഴുവന്‍ കുട്ടികളും അധ്യാപകരും പങ്കുചേര്‍ന്നു. കരിമ്പില്‍ ഹൈസ്കൂല്‍ ഗ്രൗണ്ടില്‍ കിനാനൂര്‍കരിന്തളം ഗ്രാമ പഞ്ചായത്ത്  മെമ്പര്‍ അഡ്വ. ശ്രീ. കെ.കെ.നാരായണന്‍ ഫ്ലാഗ്  ഓഫ് ചെയ്ത ഓട്ടം പെരിയങ്ങാനം GLPS -ല്‍ സമാപിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മീനാക്ഷി ബാലകൃഷ്ണന്‍ കിനാനൂര്‍കരിന്തളം ഗ്രാമ പഞ്ചായത്ത്  മെമ്പര്‍ ശ്രീ. മനോജ് തോമസ് ,കരിന്തളം പി.എച്ച് .സി യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. എം. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. പെരിയങ്ങാനം നെഹ്റു ക്ലബ്ബിന്റെ വക കുട്ടികള്‍ക്ക് ലഘുഭക്ഷണവിതരണവും ഉണ്ടായിരുന്നു.
റണ്‍ കേരള റണ്ണിനായി തയ്യാറെടുപ്പ്
വിവിധ സംഘടനകള്‍  ഒത്തുചേര്‍ന്നപ്പോള്‍
പ്രതിജ്ഞ
ഫ്ലാഗ് ഓഫ്

സമാപനം

മെമ്പര്‍ അഡ്വ. ശ്രീ. കെ.കെ.നാരായണന്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുന്നു

No comments:

Post a Comment