കുട്ടികള്‍ക്ക് സുരക്ഷയൊരുക്കി മൂന്നാം വര്‍ഷവും
കുട്ടികള്‍ക്ക്
സ്കൂളില്‍വെച്ചും വഴിയില്‍വെച്ചും
വീട്ടില്‍ വെച്ചും ഉണ്ടാകുന്ന
ചെറിയ വീഴ്ചകള്‍ കുടുംബത്തെത്തന്നെ
വീഴ്ചയിലേക്ക് നയിച്ച
സംഭവങ്ങളാണ് ന്യൂ ഇന്‍ഡ്യ
ഇന്‍ഷുറന്‍സ് കമ്പനിയുടെ
സഹകരണത്തോടെ സമ്പൂര്‍ണ അപകട
ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന
പദ്ധതി 2014ആഗസ്റ്റ്
15ന്
തുടക്കം കുറിക്കാന്‍ കാരണമായത്.
നാല്പതിനായിരത്തോളം
രൂപ PTA
പ്രീമിയം
അടച്ചപ്പോള്‍ അവധിക്കാലത്തും
മറ്റും ഉണ്ടായ അപകടങ്ങളിലും
അസുഖങ്ങളിലും ചികിത്സാചെലവായി രണ്ടര ലക്ഷത്തോളം രൂപ
ലഭിക്കുകയുണ്ടായി .
ഇതിന്റെ
വെളിച്ചത്തിലാണ് നാട്ടുകാരും
രക്ഷിതാക്കളും ഏറെ പ്രശംസിച്ച
പരിപാടി വീണ്ടും 2016
ആഗസ്റ്റ്
15
ന്
ഒരു വര്‍ഷത്തേക്കുകൂടി
ദീര്‍ഘിപ്പിച്ചത്.
സ്കൂള്‍ ലീഡര്‍ കുമാരി അതുല്ല്യ ടി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ശ്രീ.എം.ജി.രഘുനാഥില്‍ നിന്നും പോളിസി കൈപ്പറ്റുന്നു.
No comments:
Post a Comment