സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Tuesday, 23 August 2016

കര്‍ഷകദിനത്തില്‍
 കര്‍ഷകന് ആദരവ്
ചിങ്ങം 1 - കര്‍ഷകദിനം 
           കുട്ടികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നകൃഷിയെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകദിനം സ്കൂളില്‍ ആഘോഷിച്ചത്. പഞ്ചായത്തിലെ മികച്ച രണ്ടു കര്‍ഷകരെ പി.ടി.എ പ്രസിഡന്റ് ശ്രീ എം ചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു.അതോടൊപ്പം സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റേയും കര്‍ഷകശ്രീ ശ്രീ എ.വി രാജന്റേയും നേതൃത്വത്തില്‍ ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ശ്രി എ വി രാജനെ പി.ടി.എ പ്രസിഡന്റ് ശ്രീ എം ചന്ദ്രന്‍പൊന്നാടയണിയിക്കുന്നു
ശ്രി രാജു കാരാട്ടിനെ സോമന്‍ മാസ്റ്റര്‍ (KHS)പൊന്നാടയണിയിക്കുന്നു












No comments:

Post a Comment