സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 23 September 2016

കബ്ബ് ബുള്‍ ബുള്‍


 
ജില്ലാകബ്ബ് , ബുള്‍ -ബുള്‍ ഉത്സവം 
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ദ്വിദിന കബ്ബ് , ബുള്‍ ബുള്‍ ഉത്സവത്തിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളില്‍ തുടക്കമായി. രണ്ട് ദിവസത്തെ പരിപാടിയില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള ഇരുനൂറിലധികം കുട്ടികളും അധ്യാപകരുമാണ് പങ്കെടുക്കുന്നത്. കബ്ബ് , ബുള്‍ ബുള്‍ ഉത്സവത്തിലെ ശ്രദ്ദേയമായ 'കളറാവ്' പരിപാടി രാത്രി നടക്കും. കൂടാതെ ബുള്‍ ബുള്‍ ട്രീ ഡക്കറേഷന്‍, ക്വിസ്, ചിത്ര രചന, സ്കില്‍ ഒ രമ ,പ്രകൃതി പഠനയാത്ര, ഗയിംസ് മാര്‍ക്കറ്റ് തുടങ്ങിയ പരിപാടികളും നടക്കും


      സ്കൂള്‍ പി.ടി.എ പസിഡന്റ് ്രി. എം.ചന്ദ്രന്‍ ധ്യക്ഷത വഹിച്ച യോഗം കിനാനൂര്‍ കരിന്തം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ വിധുബാല ഉദ്ഘാടനം.ചെയ്തു.ഭാരത് സ്കൗട്ട് &ഗൈഡ് സ്റ്റേറ്റ്  അസി. ഓര്‍ഗനൈസിംങ്ങ് കമ്മീഷണര്‍ ശ്രി.പി പ്രശാന്ത്,ജില്ലാസെക്രട്ടറി ശ്രി.പി.കെ ഹരിദാസ്, ജില്ലാ ഓര്‍ഗനൈസിംങ്ങ് കമ്മീഷണര്‍ ശ്രി. ഭാസ്കരന്‍ , ഗൈഡ് ജില്ലാ ഓര്‍ഗനൈസിംങ്ങ് കമ്മീഷണര്‍ ശ്രീമതി. എം.ടി മേഴ്സി ,ചിറ്റാരിക്കാല്‍ ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീ.ജിജോ പി ജോസഫ്, ഹെഡ്‌മാസ്റ്റര്‍ ശ്രി. വി.എസ് തങ്കച്ചന്‍,സ്റ്റാഫ് പ്രതിനിധി ശ്രി.ജോളി ജോര്‍ജ് കെ, ജില്ലാ അസി. സെക്രട്ടറി ശ്രി ഹരിദാസ് ര്‍.കെ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment