മലയാള ഭാഷ - ശ്രേഷ്ഠഭാഷ
മാതൃഭാഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്.ചില രാജ്യങ്ങളിൽ
"മാതൃഭാഷ" എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ്.മലയാളം സംസാരിക്കുന്നത് കേരളത്തില്‍ മാത്രമല്ല ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും മാതൃഭാഷയാണ് മലയാളം.
ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ഉത്പത്തിയെപ്പറ്റി വിവിധ സിദ്ധാന്തങ്ങളുണ്ട്. എ.ഡി. ഒമ്പതാം നൂറ്റാണ്ടോടു കൂടി മലയാളം സ്വതന്ത്രഭാഷയായി പരിണമിച്ചുവെന്നാണ് ഏറ്റവും പ്രബലമായ വാദം. . 13-ാം നൂറ്റാണ്ടു മുതല്‍ സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ വളര്‍ച്ച തുടങ്ങി. ഒമ്പതാം നൂറ്റാണ്ടുമുതല്‍ വട്ടെഴുത്ത് ലിപിയിലാണ് മലയാളം എഴുതിയിരുന്നത്. 16-ാം നൂറ്റാണ്ടു മുതല്‍ ഉപയോഗത്തില്‍ വന്ന ഗ്രന്ഥലിപിയില്‍ നിന്നാണ് ആധുനിക മലയാളലിപി രൂപപ്പെട്ടത്.കേരളപാണിനീയത്തെയാണ് ഏറ്റവും പ്രാമാണികമായ മലയാള വ്യാകരണഗ്രന്ഥമായി പരിഗണിക്കുന്നത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ജോര്‍ജ്ജ് മാത്തന്‍, കോവുണ്ണി നെടുങ്ങാടി, ശേഷഗിരിപ്രഭു തുടങ്ങിയവരും വ്യാകരണഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.സമ്പന്നമായ സാഹിത്യവും പത്രമാസികകളും പുസ്തക പ്രസാധനവും മലയാളത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസ പദ്ധതികളും സാഹിത്യ, സാംസ്കാരിക സ്ഥാപനങ്ങളുമെല്ലാം ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടു വരെ ഏതാനും ലിപികളില്‍ ഒതുങ്ങി യ ചുട്ടെഴുത്ത് ആയിരുന്നു മലയാളം. ഭാഷാ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് മലയാളത്തിന് 51 അക്ഷരങ്ങള്‍ തയാറാക്കി, ആധുനിക ഭാഷാസമ്പ്രദായം ഏര്‍പ്പെടുത്തിയത്. ഹരിശ്രീഗണപതയേ നമഃ എന്നു മണലില്‍ അക്ഷരം എഴുതിപ്പഠിപ്പിച്ചു തുടങ്ങിയത് എഴുത്തച്ഛനാണെന്നാണ് വിശ്വാസം.എഴുത്തച്ഛനു മുന്‍പ് ചെറുശേരിപ്പോലെ ഭാഷാകവികള്‍ ഉണ്ടായിരുന്നെങ്കിലും കിളിപ്പാട്ടു പ്രസ്ഥാനത്തിലൂടെ ഭക്തകവി തുഞ്ചത്ത് എഴുത്തച്ഛന്‍ തന്നെയാണ് ആധുനിക ഭാഷയെ പരിപോഷിപ്പിക്കാന്‍ തുടങ്ങിയത്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് ഇതിനു തുടക്കം കുറിച്ചതെന്നും കരുതപ്പെടുന്നു.
മലയാളത്തെ സൌകര്യപൂര്‍വ്വം മറക്കാന്‍ , അടുത്ത തലമുറയെ പഠിപ്പികുന്നത് നമ്മള്‍ തന്നെ ആണ്. ഒരു കുട്ടിയെ അങ്കനവാടിയിൽ/ നേഴ്സറികൾ ചേർക്കുന്ന ആരെങ്കിലും ഈ കാലത്ത് മലയാളം അക്ഷരമാല ആയിരിക്കണം ആദ്യപാഠം എന്നു പറഞ്ഞു ചെര്‍ക്കാരുണ്ടോ ?ഇല്ല എന്നു തന്നെയാണ് തീർത്തും ഉത്തരം.ഭാവിയിൽ നമ്മുടെ കുട്ടികൾ ഡോക്ടറോ എന്ജിനീരോ ആകാൻ വേണ്ടി മാത്രം ഉന്നം വെച്ച് പഠനത്തെ ഏകീകരിക്കുന്നു.ആരെങ്കിലും എന്റെ കുട്ടി ഒരു മലയാളം മാഷ് ആകണമെന്ന് പറഞ്ഞ് ഭാവി തീരുമാനിക്കാറില്ല.
മാതൃഭാഷയോട് മറ്റു ഭാഷക്കാര്‍ കാണിക്കുന്ന മമതയും മതിപ്പും സ്നേഹവും ,ഇനിയെങ്കിലും നമ്മളും മാതൃകയാക്കണം എന്ന ഒരു പ്രാർത്ഥനമാത്രം മനസ്സിൽ !!!
No comments:
Post a Comment