സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 31 October 2014


ദേശീയ പുനരര്‍പ്പണദിനം ആഘോഷിച്ചു.

                          ഇന്ദിരാഗാന്ധിയുടെ ചരമദിനം ദേശീയ പുനരര്‍പ്പണദിനമായി ആഘോഷിക്കാനുള്ള  സര്‍ക്കാര്‍ തീരുുമാനത്തില്‍ കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിലും വിവിധ പരിപാടികള്‍ നടന്നു.
രാവിലെ 9.30 ന് അസംബ്ലിയില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് ലഘുവിവരണം ശ്രീ. വി.എസ് തങ്കച്ചന്‍ മാസ്റ്റര്‍ നല്‍കി. തുടര്‍ന്ന് സ്കൂളിലെ മുഴുവന്‍ പേരും ​ഒത്തുചേര്‍ന്ന് പുനരര്‍പ്പണപ്രതിജ്ഞയെടുത്തു.ഹെഡ്‌മിസ്ട്രസ് ശ്രീമതി .സി.കെ ശോഭന പ്രതിജ്‍ഞാ വാചകം ചൊല്ലിക്കൊടുത്തു.


                  10.14 ന് കൂട്ടമണിയടിക്കുകയും 10.15 മുതല്‍ 10.17 വരെ മൗനം ആചരിക്കുകയും ചെയ്തു.

No comments:

Post a Comment