സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Tuesday, 13 January 2015


കുമ്പളപ്പള്ളി എസ്.കെ.ജി.എമ്മിന് സ്വന്തം വോളി കോര്‍ട്ട്- പി. കരുണാകരന്‍ എം.പി സമര്‍പ്പിച്ചു.
       കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ സ്വന്തം കോര്‍ട്ടില്‍ വോളീബോള്‍ കളിക്കാം. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ കാസര്‍ഗോഡ് എം.പി . ശ്രീ. പി. കരുണാകരന്‍ എം.പിയാണ് കോര്‍ട്ട് സമര്‍പ്പിച്ചത്. സ്കൂള്‍ മാനേജര്‍ കെ.വിശ്വനാഥനാണ് കുട്ടികള്‍ക്കായ് വോളി ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ച് നല്‍കിയത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകള്‍ക്ക് എല്‍ ഐ സി ഏജന്റ് വി.സി പത്മനാഭന്‍ സജി പുല്ലുമല എന്നിവര്‍ ജേഴ്സികള്‍ സ്പോണ്‍സര്‍ ചെയ്തു.അഡ്വ. കെ.കെ. നാരായണന്‍, കെ.വിശ്വനാഥന്‍ , ബി.പി.ഒ ശ്രീ. സി.കെ സണ്ണി, സി.കെ. ശോഭന , എം.ചന്ദ്രന്‍ , വി.എസ്.തങ്കച്ചന്‍ , ജോളി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അടുത്ത വര്‍ഷം സ്കൂള്‍ ടീം ഉപജില്ലാ ഗെയിംസ് മത്സരങ്ങളില്‍ ടീമിനെ പങ്കെടുപ്പിക്കുമെന്ന് പരിശീലനം നല്‍കുന്ന അധ്യാപകരായ ജോസഫ് മാസ്റ്റര്‍, ഭാഗ്യഷ് മാസ്റ്റര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
വോളി ടീമിനെ പരിചയപ്പെടുന്ന പി. കരുണാകരന്‍ എം.പി

വോളി കോര്‍ട്ട് സമര്‍പ്പണം - പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു

No comments:

Post a Comment