സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Tuesday, 15 November 2016


ജില്ലയില്‍ അഞ്ചാം തവണയും
കുമ്പളപ്പള്ളി എസ്.കെ.ജി.എം ചാമ്പ്യന്‍മാര്‍
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാസറഗോഡ് റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 പ്രവൃത്തി പരിചയമേളയില്‍ കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂള്‍ എല്‍.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഈ കിരീടം സ്കൂളിലേക്കെത്തുന്നത്.
ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവൃത്തി പരിചയമേളയിലെ തത്സമയ - പ്രദര്‍ശന മത്സരങ്ങളില്‍ എല്‍.പി , യു.പി വിഭാഗങ്ങളില്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു.പാലക്കാട് നടക്കുന്ന സംസ്ഥാന മേളയില്‍ വിജയം ആവര്‍ത്തിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.

No comments:

Post a Comment